Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajendra Arlekar

ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.

ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.

Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജ​നു​വ​രി 20 മു​ത​ല്‍; ബ​ജ​റ്റ് അ​വ​ത​ര​ണം 29ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജ​നു​വ​രി 20 മു​ത​ല്‍. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ സ​ഭ​യി​ല്‍ ച​ർ​ച്ച​യാ​കും.

ജ​നു​വ​രി 29ന് ​ആ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണി​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യും.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട പ്ര​ക​ട​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​യ സം​ഭാ​വ​ന​ക​ളും എ​ന്നെ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ത്മാ​വി​ന് മു​ക്തി ല​ഭി​ക്ക​ട്ടെ എ​ന്നും ഗ​വ​ർ​ണ​ർ കു​റി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല
തൃ​പ്പൂ​ണി​ത്തു​റ എ​ത്തി​യ​പ്പോ​ൾ മോ​ശ​മാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 48 വ​ർ‌​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന സി​നി​മാ ജീ​വി​ത​ത്തി​ൽ 200ലേ​റെ സി​നി​മ​ക​ളി​ൽ ശ്രീ​നി​വാ​സ​ൻ അ​ഭി​ന​യി​ച്ചു.

 

Kerala

എന്തിനാണ് കോടതി സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത്? അതിനുള്ള അധികാരം ചാൻസലർക്ക്: ഗവർണർ

തിരുവനന്തപുരം: വിസി നിയമനം സേർച്ച്‌ കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.

മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Kerala

വി​സി നി​യ​മ​ന ത​ര്‍​ക്കം: ഗ​വ​ര്‍​ണ​റും മ​ന്ത്രി​മാ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന ത​ർ​ക്ക​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റും നി​യ​മ​മ​ന്ത്രി പി.​രാ​ജീ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല. വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​നു​ന​യ നീ​ക്കം പാ​ളി​യ​ത്.

താ​ന്‍ നി​ശ്ച​യി​ച്ച വി​സി​മാ​ര്‍ യോ​ഗ്യ​രെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ര്‍ നി​ല​പാ​ടെ​ടു​ത്തു. ച​ർ​ച്ച​യ്ക്ക് മു​ഖ്യ​മ​ന്ത്രി വ​രാ​ത്ത​ത് എ​ന്തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ മ​ന്ത്രി​മാ​രോ​ട് ആ​രാ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ച​ത് എ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ മ​ന്ത്രി​മാ​രോ​ട് പ​റ​ഞ്ഞു.

കേ​ര​ള സാ​ങ്കേ​തി​ക, ഡി​ജി​റ്റ​ല്‍ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന ത​ർ​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ അ​നു​ന​യ നീ​ക്ക​ത്തി​നൊ​രു​ങ്ങി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും മു​ന്നോ​ട്ട് വെ​ച്ച​ത് വ്യ​ത്യ​സ്ത പേ​രു​ക​ളാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ര്‍​ശ​യ്ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍‌ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യി​രു​ന്നു. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​പ്രി​യ ച​ന്ദ്ര​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ ആ​വ​ശ്യം.

മു​ഖ്യ​മ​ന്ത്രി മെ​റി​റ്റ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മെ​റി​റ്റ് അ​ട്ടി​മ​റി​ച്ച് മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി സി​സ തോ​മ​സി​നെ ഒ​ഴി​വാ​ക്കി​യെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​സി നി​യ​മ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി ക​ർ​ശ​ന താ​ക്കീ​ത് ന​ല്‍​കി​യ​ത്.

ത​ർ​ക്കം തു​ട​രു​ന്ന​തി​ൽ കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജെ​ബി പ​ർ​ദി​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ചു. ജ​സ്റ്റി​സ് ധൂ​ലി​യ സ​മി​തി ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​വാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​സി നി​യ​മ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക (കെ​ടി​യു), ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് സു​ധാ​ൻ​ഷു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട് സ​മി​തി​ക​ളും ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​രു​ന്നി​ല്ല.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സി. ​സ​തീ​ഷ് കു​മാ​റി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രി​യ ച​ന്ദ്ര​നേ​യും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​സ തോ​മ​സി​നെ​യും വി​സി​മാ​രാ​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം.

 

 

 

 

Kerala

രാ​ജ് ഭ​വ​ൻ ലോ​ക്‌​ഭ​വ​നാ​യി മാ​റും; കേ​ര​ള​ത്തി​ൽ പേ​ര് മാ​റ്റം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ന് പി​ന്നാ​ലെ കേ​ര​ള രാ​ജ്ഭ​വ​നും ലോ​ക്‌​ഭ​വ​നാ​യി മാ​റും. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ രാ​ജ്ഭ​വ​ന്‍റെ പേ​ര് മാ​റ്റം. ഇ​ക്ക​ഴി​ഞ്ഞ 25ന് ​ആ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​നം.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വും. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന ഗ​വ​ർ​ണ​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റാ​ണ് രാ​ജ്ഭ​വ​നു​ക​ളു​ടെ പേ​ര് ലോ​ക്‌​ഭ​വ​ൻ എ​ന്നാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൊ​ൽ​ക്ക​ത്ത​യി​ൽ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് ശ​നി​യാ​ഴ്ച രാ​ജ്ഭ​വ​ന്‍റെ പേ​ര് ലോ​ക്ഭ​വ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു. ഡാ​ർ​ജി​ലിം​ഗി​ലും സ​മാ​ന​മാ​യി ശ​നി​യാ​ഴ്ച ത​ന്നെ പേ​ര് മാ​റ്റി​യി​ട്ടു​ണ്ട്.

 

Kerala

ര​ജി​സ്ട്രാ​റെ കു​റ്റ​പ്പെ​ടു​ത്തി വൈ​സ് ചാ​ന്‍​സ​ല​റു​ടെ റി​പ്പോ​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ലെ  സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​റെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്. ഗ​​​വ​​​ര്‍​ണ​​​റെ ബോ​​​ധ​​​പൂ​​​ര്‍​വം ത​​​ട​​​ഞ്ഞു എ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ര്‍​ട്ട് വി​​​സി ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചു.

ര​​​ജി​​​സ്ട്രാ​​​ര്‍ ബാ​​​ഹ്യ​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി. വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തു. പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്  വ്യ​​​ക്ത​​​മാ​​​യ  കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ല. ഗ​​​വ​​​ര്‍​ണ​​​ര്‍ സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ എ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ മെ​​​യി​​​ല്‍ രാ​​​ജ്ഭ​​​വ​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ലെ  സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​റെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്.

ഗ​​​വ​​​ര്‍​ണ​​​റെ ബോ​​​ധ​​​പൂ​​​ര്‍​വം ത​​​ട​​​ഞ്ഞു എ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ര്‍​ട്ട് വി​​​സി ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചു. ര​​​ജി​​​സ്ട്രാ​​​ര്‍ ബാ​​​ഹ്യ​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി. വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തു. പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്  വ്യ​​​ക്ത​​​മാ​​​യ  കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ല. ഗ​​​വ​​​ര്‍​ണ​​​ര്‍ സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ എ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ മെ​​​യി​​​ല്‍ രാ​​​ജ്ഭ​​​വ​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. 

 ര​​​ജി​​​സ്ട്രാ​​​റു​​​ടെ പെ​​​രു​​​മാ​​​റ്റം അ​​​നു​​​ചി​​​ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ണ്ട്. ക്രി​​​മി​​​ന​​​ല്‍ സ്വ​​​ഭാ​​​വ​​​മു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ര​​​ജി​​​സ്ട്രാ​​​റു​​​ടെ ചു​​​മ​​​ത​​​ല നി​​​ര്‍​വ​​​ഹി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്.     സം​​​ഘാ​​​ട​​​ക​​​ര്‍ നി​​​ബ​​​ന്ധ​​​ന ലം​​​ഘി​​​ച്ചു എ​​​ന്ന് പി​​​ആ​​​ര്‍​ഒ​​​യും സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സും അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​തും പ​​​രി​​​പാ​​​ടി റ​​​ദ്ദാ​​​ക്കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്. ഗ​​​വ​​​ര്‍​ണ​​​റോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ര്‍ ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കു മാ​​​​ധ്യ​​​​മ​​​​വി​​​​ല​​​​ക്കുമായി കാ​​​​ർ​​​​ഷി​​​​ക​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല

തൃ​​​​​​ശൂ​​​​​​ർ: ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ രാ​​​​​​ജേ​​​​​​ന്ദ്ര വി​​​​​​ശ്വ​​​​​​നാ​​​​​​ഥ് ആ​​​​​​ർ​​​​​​ലേ​​​​​​ക്ക​​​​​​റും മ​​​​​​ന്ത്രി പി. ​​​​​​പ്ര​​​​​​സാ​​​​​​ദും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യു​​​​​​ടെ ബി​​​​​​രു​​​​​​ദ​​​​​​ദാ​​​​​​ന ച​​​​​​ട​​​​​​ങ്ങി​​​​​​ൽ പ​​​​​​ത്ര ഫോ​​​​​​ട്ടോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്കും വീ​​​​​​ഡി​​​​​​യോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്കും വി​​​​​​ല​​​​​​ക്ക്. ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റു​​​​​​ടെ ഓ​​​​​​ഫീ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​ണോ വി​​​​​​ല​​​​​​ക്കെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​നു വ്യ​​​​​​ക്ത​​​​​​മാ​​​​​​യ മ​​​​​​റു​​​​​​പ​​​​​​ടി​​​​​​പ​​​​​​റ​​​​​​യാ​​​​​​തെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല ര​​​​​​ജി​​​​​​സ്ട്രാ​​​​​​ർ ഡോ. ​​​​​​എ. സ​​​​​​ക്കീ​​​​​​ർ​​​​​​ഹു​​​​​​സൈ​​​​​​ൻ ഒ​​​​​​ഴി​​​​​​ഞ്ഞു​​​​​​മാ​​​​​​റി.

ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ വി​​​​​​ല​​​​​​ക്കേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​തെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യ്ക്ക് ഇ​​​​​​ത്ത​​​​​​രം നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​നം ഇ​​​​​​താ​​​​​​ണെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​റു​​​​​​പ​​​​​​ടി. ഭാ​​​​​​ര​​​​​​താം​​​​​​ബ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ മ​​​​​​ന്ത്രി പി. ​​​​​​പ്ര​​​​​​സാ​​​​​​ദും ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റും ത​​​​​​മ്മി​​​​​​ലു​​​​​​ണ്ടാ​​​​​​യ വി​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഇ​​​​​​രു​​​​​​വ​​​​​​രും ഒ​​​​​​രു വേ​​​​​​ദി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു​​​​​​പേ​​​​​​രും ഒ​​​​​​രേ വേ​​​​​​ദി പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു പ​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ മ​​​​​​ന്ത്രി​​​​​​യാ​​​​​​ണോ ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​റാ​​​​​​ണോ വി​​​​​​ല​​​​​​ക്കേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്ന​​​​​​താ​​​​​​ണ് ഉ​​​​​​യ​​​​​​രു​​​​​​ന്ന ചോ​​​​​​ദ്യം.

Kerala

ജാ​ഗ്ര​ത​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യം: ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​താ​​​​ന്ത ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ര​​​​ള ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക്കാ​​​​ല​​​​ത്ത് ഉ​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഗോ​​​​വ ഗ​​​​വ​​​​ർ​​​​ണ​​​​ർ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ൻ പി​​​​ള്ള എ​​​​ഴു​​​​തി​​​​യ ര​​​​ണ്ടു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ 21 മാ​​​​സ​​​​ങ്ങ​​​​ൾ പൗ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ത്തു​​​​മാ​​​​ണ് മു​​​​ന്നേ​​​​റി​​​​യ​​​​ത്. അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭീ​​​​ഷ​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും ഒ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള വി​​​​ശ്വാ​​​​സം ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള വ​​​​ഴി തു​​​​റ​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ അ​​​​വി​​​​ഭാ​​​​ജ്യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും അ​​​​തു ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്ന് ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​സ്റ്റീ​​​​സ് സ​​​​യ്യി​​​​ദ് അ​​​​ബ്ദു​​​​ൾ ന​​​​സീ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. കേ​​​​ന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ജി. ​​​​ഗോ​​​​പ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ കാ​​​​ലി​​​​ക്ക​​​​റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ അ​​​​ബ്ദു​​​​ൾ സ​​​​ലാം, മു​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി എം.​​​​ആ​​​​ർ. ഹ​​​​രി​​​​ഹ​​​​ര​​​​ൻ നാ​​​​യ​​​​ർ, കെ. ​​​​രാ​​​​മ​​​​ൻ പി​​​​ള്ള തു​​​​ട​​​​ങ്ങി​​​​യവർ പ​​​​ങ്കെ​​​​ടു​​​​ത്തു.

 

Kerala

ഗവർണർ-സർക്കാർ പോര് മുറുകി

നി​​​​യ​​​​മവ​​​​ഴി തേ​​​​ടി സ​​​​ർ​​​​ക്കാ​​​​ർ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​വ​​​​ർ​​​​ണ​​​​റും സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​ര് മൂ​​​​ർ​​​​ച്ഛി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഭാ​​​​ര​​​​താം​​​​ബ​​​​യെ രാ​​​​ജ്ഭ​​​​വ​​​​നി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​യ​​​​മവ​​​​ഴി തേ​​​​ടി സ​​​​ർ​​​​ക്കാ​​​​ർ. കാ​​​​വി​​​​ക്കൊ​​​​ടി​​​​യേ​​​​ന്തി​​​​യ ഭാ​​​​ര​​​​താം​​​​ബ​​​​യെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്ര​​​​കാ​​​​രം ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു നി​​​​യ​​​​മ സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടും അ​​​​ഡ്വ​​​​ക്കറ്റ് ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ടും (എ​​​​ജി) സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി.
രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ഏ​​​​തൊ​​​​ക്കെ ചി​​​​ഹ്ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം, കാ​​​​വി​​​​ക്കൊ​​​​ടി​​​​യേ​​​​ന്തി​​​​യ ഭാ​​​​ര​​​​താം​​​​ബ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​റോ​​​​ടു സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യ്ക്ക് ഉ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ചോ​​​​ദി​​​​ക്കു​​​​ക. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച കു​​​​റി​​​​പ്പ് നി​​​​യ​​​​മ ​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു കൈ​​​​മാ​​​​റി. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ രാ​​​​ജ്ഭ​​​​വ​​​​ന് ഏ​​​​തൊ​​​​ക്കെ ചി​​​​ഹ്ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കും എ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​ന്ത്രി​​​​സ​​​​ഭ ഗ​​​​വ​​​​ർ​​​​ണ​​​​റെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കൃ​​​​ഷിവ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​രു​​​​ന്നു. കൃ​​​​ഷി വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.
മ​​​​ന്ത്രി​​​​മാ​​​​രും സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രും അ​​​​ട​​​​ക്കം പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ച​​​​ന തു​​​​ട​​​​ങ്ങി. എ​​​​ന്നാ​​​​ൽ, ഭ​​​​ര​​​​ണ​​​​ത്ത​​​​ല​​​​വ​​​​നാ​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​റെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ദു​​​​ഷ്ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വും സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ട്.



Latest News

Up